Posts

Showing posts from 2015

ചെറുകഥ - സ്നേഹ ചങ്ങല 💞

Image
സ്നേഹ ചങ്ങല        ഞാന്‍ എങ്ങോട്ടോ നടന്നുകൊണ്ടേയിരുന്നു …   എന്റെ നടത്തം വേഗത കൂടുതലോ കുറവോ എന്നൊന്നും എനിക്കറിയില്ല ? ഞാന്‍ ചിന്തിച്ചു എങ്ങോട്ടുപോകുന്നു ?, അറിയില്ല. എന്റെ കാലടികള്‍ക്ക്  എന്റെ ചിന്തകളുമായി യാതൊരു ബന്ധവും ഇല്ലായെന്ന് തോന്നി. രാത്രിയുടെ യാമങ്ങളില്‍   പതിയിരിക്കുന്ന - അക്രമങ്ങളിലേയ്ക്ക്  എന്റെ ചിന്തകള്‍ ഓടിമറഞ്ഞു. ഭയത്തോടുകൂടി ഞാന്‍ റോഡിനരികിലൂടെ അധിവേഗം നടന്നു. നിരത്തിലൂടെ   ഒഴുകി നീങ്ങിക്കൊണ്ടിരിക്കുന്ന വാഹനങ്ങളും, എന്നെ ശ്രദ്ധിക്കുന്നവരുടെ കണ്ണുകളും എന്നെ കൂടുതല്‍ ഭയപ്പെടുത്തി. അപ്പോഴും എന്റെ പ്രവര്‍ത്തനത്തിനും, ചിന്തയ്ക്കും, ആലോചനയ്ക്കും ഒരു ബന്ധവും ഇല്ലായെന്നുള്ളത് എന്നെ വീണ്ടും ഭയത്തിലേയ്ക്ക് നയിച്ചു. ഞാന്‍ തിരിച്ചറിഞ്ഞു എന്നെ നിയന്ത്രിക്കുവാന്‍ പറ്റാത്ത എന്റെ ശോചനീയാവസ്ഥ ! പരസ്പരം ബന്ധമില്ലാത്ത എന്റെ അവസ്ഥകളെ നിയന്ത്രിക്കുവാന്‍ ഒന്‍പത്(9) വയസ്സുകാരി എന്റെ കൈകളില്‍ മുറുകെപ്പിടിചു. ഒരു സ്നേഹത്തിന്റെ നനുത്ത സ്പര്‍ശനം - അവള്‍ എന്നെ കരുതലോടെ, എന്റെ ഭവനത്തില്‍ എത്തിച്ചു. ഞാന്‍ സുരക്ഷിതയായതുപോലെ തോന്നി . മനുഷ്യ ഹൃദയങ്ങളെ കൂട്ടിയിണക്കുന്ന സ്നേഹത്തിന്റെ ചങ

കവിത - പരിശുദ്ധത്മാവേ പ്രഭാത വന്ദനം🙏

              പരിശുദ്ധാത്മാവേ പ്രഭാത വന്ദനം     ഞാന്‍ ഉണര്‍ന്നു പ്രഭാതത്തില്‍.     എന്‍ പഞ്ചേന്ത്രിയങ്ങള്‍ ഗ്രഹിച്ചു പ്രഭാതത്തെ.     ഞാന്‍ ഉണര്‍ന്നു പ്രഭാതത്തില്‍.     എന്‍ ഹൃദയം ഗ്രഹിച്ചു ആത്മാവിന്‍ തേങ്ങല്‍.     എന്‍ ഹൃദയം     ഉയര്‍ന്നു പിതാവിലേക്കും പുത്രനിലേക്കും     പരിശുദ്ധാത്മ ചൈതന്യത്തിലേക്കും.     ഞാന്‍ കേട്ടു ജപമാല മണികള്‍ എന്‍ ഹൃദയത്തില്‍.     ഞാന്‍ അറിഞ്ഞു എന്‍ നാവിന്‍ ചലനം.     ഞാന്‍ അറിഞ്ഞു എന്‍ കണ്‍കളില്‍ ആത്മീയ തിളക്കം.     ഞാന്‍ അറിഞ്ഞു എന്നെ പുതപ്പിക്കുന്ന പരിശുദ്ധി തന്‍ നിറവ്.     തണുപ്പായ് കാറ്റായി   തലോടലായി സ്നേഹമായി ആത്മ ചൈതന്യമായ് ,     ഓ എന്‍ ജീവന്റെ തുടിപ്പായി!     പരിശുദ്ധാത്മ ചൈതന്യമേ ഈ പ്രഭാതം അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു ഞാന്‍.                                                                                            -  ബ്ലെസ്സി                                                      

അനുഭവക്കുറിപ്പ് - എങ്ങനെ സ്നേഹിക്കാതിരിക്കും ❤️

എങ്ങനെ സ്നേഹിക്കാതിരിക്കും ഇന്നലെ കൂട്ടിവെച്ച കുറേ അധികം വേദനകളുമായി പ്രഭാതത്തില്‍ ഞാന്‍ ഉണര്‍ന്നു. ആ വേദനകളുമായി കുറച്ചു നിമിഷങ്ങള്‍ തള്ളി നീക്കി. എന്റെ മനസ്സിന്റെ ഭാരം കുറക്കുവാനും , ശരീരത്തിന്റെ ഉന്മേഷത്തിനായും തെരുവിലേക്ക് നടക്കാനിറങ്ങി. സാധാരണയില്‍ കവിഞ്ഞ ഒരു കാഴ്ചകളും തെരുവിലില്ലായിരുന്നു. തമിഴ് തെരുവിനെ അലങ്കരിച്ചുകൊണ്ടു പാതയുടെ ഇരുപുറങ്ങളിലും നില്‍ക്കുന്ന പച്ചപ്പശിമയാര്‍ന്ന വൃക്ഷങ്ങളും , ചെടികളും. ചുവപ്പും , മഞ്ഞയും , റോസ് നിറങ്ങളിലുമുള്ള പൂക്കളും , അങ്ങിങ്ങ് തന്റെ പ്രഭാവത്തെ വേറിട്ട്‌ തെളിയിച്ചുകൊണ്ട് വെള്ളനിറ പൂക്കളും. പ്രഭാതത്തില്‍ നനുത്ത തലോടലുമായി എന്നെ ഇടതടവില്ലാതെ തഴുകികൊണ്ടിരുന്ന കുളിര്‍തെന്നല്‍. ആരും പറയാതെ , ആരുടെ അനുവാദത്തിനും കാത്തിരിക്കാതെ എല്ലാറ്റിനെയും - മനുഷ്യരെയും , പക്ഷികളെയും , മൃഗങ്ങളെയും , വൃക്ഷങ്ങളെയും , എന്തിനേറെ തെരുവില്‍ നിരനിരയായ് കിടക്കുന്ന വാഹനങ്ങളിലും - ഒരു പോലെ തന്റെ  സ്വാന്തനം നല്‍കി പ്രഭാതത്തിന്റെ കുളിര്‍മയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് വീണ്ടും കടന്നു പോയിക്കൊണ്ടേയിരുന്നു. ഉടനെ എന്റെ മനസ്സിന്റെ ഭാരം കുറച്ചു കുറഞ്ഞതുപോലെ തോന്നി. ഈ അനുഭവം എന്റെ ചിന്ത

ചെറുകഥ - ഭാര്യ👰

ഭാര്യ പകല്‍ മുഴുവനുമായുള്ള ജോലിഭാരത്തില്‍ നിന്നും അയാള്‍ സന്ധ്യാ വേളയില്‍ ഭവനത്തിലേയ്ക്ക്‌ തിരിച്ച്‌ വന്നു. വീട്ടിലെത്തി അല്പം സമാധാനം കണ്ടെത്താം , അയാള്‍ വിചാരിച്ചു. അയാള്‍ വീട്ടിലെത്തുമ്പോള്‍ സമയം ഏഴര. “ വേഗം കുളിച്ചു വാ മക്കളേ ” ട്യുഷന് പോയി വന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടികളോടുള്ള  ഭാര്യയുടെ ശകാരം അയാള്‍ ഉച്ചത്തില്‍ കേട്ടു. ഉടനെ പുറത്തു കാലടി ശബ്ദത്തിനായി കാത്തിരുന്നതു പോലെ കോളിംഗ് ബെല്‍ മുഴുങ്ങുന്നതിനു മുന്‍പേ അവള്‍ പുഞ്ചിരിയോടെ വാതില്‍ക്കലെത്തി. “ ഫ്രെഷായിക്കോളൂ , ഞാന്‍ ചായ കൊണ്ടുവരാം ” എന്ന് പറഞ്ഞ് അവള്‍ അകത്തേക്ക് പോയി. അയാള്‍ ഒരു നിമിഷം അവളെ നോക്കി നിന്നിട്ട് മുറിയിലേയ്ക്ക് പോയി. കുളിച്ചു വന്നപ്പോഴേയ്ക്കും ഒരു കപ്പ്‌ ചായയുമായി അവള്‍ വന്നു. ഉടനെ കുട്ടികളെ ഒന്ന് ശ്രദ്ധിച്ചിട്ടു വരാമെന്നു പറഞ്ഞുകൊണ്ടേ അവള്‍ അടുകളയിലേയ്ക്ക് പോയി. കുട്ടികളുടെ തമാശകളും പരാതികളും ഇടയ്ക്കു കേട്ടു. എട്ടുമണി ആയപ്പോള്‍ അവളുടെ ശബ്ദം , “ അത്താഴം റെഡി ”. കുട്ടികള്‍ മൂവരും ഊണുമേശയില്‍ നേരത്തെ സ്ഥാനം പിടിച്ചിരുന്നു. എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിച്ചു. അയാള്‍ അവളെ അന്ന് പ്രത്യേകമായി ശ്രദ്ധിച്ചു ,

ചെറുകഥ - അനുഭവപാഠം

അനുഭവപാഠം ഞാന്‍ ചിന്തിച്ചു , ഞാന്‍ ആരാണ് ? എല്ലാവരെയും പോലെ ഒരുവള്‍. എല്ലാ മനുഷ്യരെയും പോലെ  ഒഴുക്കിനൊത്ത് നീന്തുന്നവള്‍. സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറുന്ന മനുഷ്യ ജീവിതം. ഞാന്‍ ചിന്തിച്ചു, അവള്‍ ആരാണ്? എന്റെ ഉറ്റ കൂട്ടുകാരി അനിതയോ ? അങ്ങനെയൊരു പേര് എന്റെ ഓര്‍മയില്‍ പോലും ഇല്ലല്ലോ ? ഞാന്‍ ആരെക്കുറിച്ച് ചിന്തിക്കുന്നു. എന്റെ ചിന്തകള്‍ക്കിടയില്‍ അനിതയെ ഞാന്‍ എനിക്കഭിമുഖമായി നിറുത്തി. ഞാന്‍ ചോദിച്ചു നീ എന്നെ അറിയുമോ ? അപ്പോള്‍ അവള്‍ പറഞ്ഞു , നാലാം ക്ലാസ്സില്‍ ടീച്ചറിന്റെ അടി വാങ്ങിയപ്പോള്‍ നീ എങ്ങി എങ്ങി കരഞ്ഞപ്പോള്‍ എന്റെ അപ്പ എനിയ്ക്ക് വാങ്ങിതന്ന  മിഠായി  രണ്ടായി മുറിച്ചു പകുതി നിനക്ക് തന്നത് ഒഴുകുന്ന കണ്ണുനീര്‍ തുടച്ചുകൊണ്ട് നീ വാങ്ങി വായിലിട്ടു നുണഞ്ഞത് നീ മറന്നുവോ ? അവള്‍ ആ കഥ ഓര്‍മ്മപ്പെടുത്തുമ്പോള്‍ എന്റെ കണ്‍കോണുകളില്‍ കണ്ണുനീര്‍ത്തുള്ളി തളം കെട്ടി. ഞാന്‍ ചിന്തിച്ചു, ആരോടാണ് ഞാന്‍ സംസാരിക്കുന്നത് ഇത്രയും ഹൃദയ സ്പര്‍ശിയായി? ചിന്തകളും ഓര്‍മകളും കണ്ടുമുട്ടി സംസാരിച്ചതല്ലേ , മണ്ടി. - ബ്ലെസ്സി.

കവിത - പ്രപഞ്ചം 🌏

പ്രപഞ്ചം   കിഴക്ക് പ്രഭാതം സൂര്യന്‍ വെള്ളിനൂലുകള്‍ പാകുമ്പോള്‍ പാടശേഖരങ്ങള്‍ പ്രഭാതത്തെ കണ്ടുണരുമ്പോള്‍ കിളികള്‍ കാഹളനാദത്താല്‍ പ്രഭാതത്തെ വരവേല്‍ക്കുമ്പോള്‍ ആരും കാണാത്ത ആരും അറിയാത്ത ആരും തൊട്ടുനോക്കാന്‍ ശ്രമിക്കാത്ത പ്രകൃതിയുടെ ഒത്തൊരുമ എത്രയോ മനോഹരം         നദിയും പുഴയും നീറുവയും കാറ്റും കടലും         സസ്യലതാതികളും ആഹാ എത്ര മനോഹരം         മലകളും കുന്നുകളും ഗിരി ശൃംഗങ്ങളും         വൃക്ഷവും സസ്യലതാതികളും പച്ചപുല്‍മേടുകളും         ഇവയെല്ലാം എത്ര മനോഹരം ആകാശത്തിലെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ആഹാ എത്ര മനോഹരം വായുവും കാര്‍ മേഘവും വാനവില്ലും മഴത്തുള്ളികളും ഓ എന്തൊരതിശയം!         കടല്‍നീരും മീന്‍കളും മുത്തുചിപ്പികളും         ആഹാ എത്ര വിചിത്രം         ഈ ഭൂമിയും അതിലെ എല്ലാ ജീവജാലങ്ങളും, സൃഷ്ടാവാം         ശില്പിയുടെ കരവിരുതുകളും എത്രയോ മനോഹരം ഇതെല്ലാം ഒരേ സൃഷ്ടാവിന്റെ   ഭാവനയില്‍   വിരിഞ്ഞ പല അത്ഭുതങ്ങള്‍ ഓ മനുഷ്യാ നിന്റെ അകകണ്ണുകള്‍ തുറക്കൂ നിന്നെ സൃഷ്‌ടിച്ച ദൈവം നിനക്കു വസിക്കാന്‍ ഒരുക്കിയ ഈ ഭൂമി എത്ര മനോഹരമെന്ന് ഗ്രഹിച്ചറിയൂ

കവിത - തിരിച്ചറിവ് 📷

തിരിച്ചറിവ് തെങ്ങോലകള്‍ക്കിടയിലെ  കാറ്റിന്‍ മര്‍മരം അത് പ്രകൃതിയിന്‍ മര്‍മരമെന്നു ഞാന്‍ തിരിച്ചറിഞ്ഞു മരച്ചില്ലയിലെ   കിളികളുടെ കളകളാരവം ഞാന്‍ തിരിച്ചറിഞ്ഞു അവയുടെ ഹര്‍ഷാരവമെന്ന് ഞാനങ്ങോട്ടും ഇങ്ങോട്ടും നടന്നു ഞാനറിഞ്ഞു അത് മനുഷ്യന്റെ ചലനശേഷിയെന്ന്‍ ഞാനൊന്നു കണ്ണ് ചിമ്മി എന്നില്‍ നിന്നും മിന്നി മറയുന്നു പ്രകൃതി ദൃശ്യങ്ങളെന്നു ഞാനറിയുന്നു ഞാന്‍ എന്‍ കണ്ണുകളെ കൈയ്യാല്‍ മൂടി എന്റെ മനസ്സിലെ ചിത്രങ്ങളെ ഓര്‍ത്തു ആരും അറിയാത്ത എന്റെ മനസ്സിന്റെ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ ആരുമറിയാതെ ഞാന്‍ എന്‍ ഹൃദയത്തില്‍ വീണ്ടും പതിപ്പിച്ച ഒരേ ഒരു ചിത്രം കാറ്റിലാടി ഉലയുന്ന തെങ്ങോലകള്‍ പെട്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞു എന്റെ കണ്ണുകളുടെ   കാഴ്ച നഷ്ടമായിയെന്ന്‍ എന്റെ ഹൃദയം വേദനയാല്‍ നിറഞ്ഞു അവസാനമായി ആസ്വദിച്ച ചിത്രം എന്റെ ഹൃദയത്തിന്റെ കോണില്‍ എപ്പോഴും ആസ്വദിക്കുന്ന ഓര്‍മയായി ഞാനോര്‍ത്തുപോയി നാളെ ഈ ഞാനും എന്റെ പ്രിയപെട്ടവര്‍ക്കൊരു ഓര്‍മ മാത്രമാകുമെന്ന്‍.                                                  -  ബ്ലെസ്സി.