Posts

Showing posts from 2021

ഓർമ്മ

മനസ്സിന്റെ മണിചെപ്പിൽ ഒരായിരം കവിതകൾ വിരിഞ്ഞു. അത് ഓർമ്മയുടെ അടിത്തട്ടിൽ നിന്നും വിരിഞ്ഞ മലരായ് മണം പരത്തി. ആർക്കും തൊട്ടുനോക്കാൻ കഴിയാത്ത മനസ്സിന്റെ ആഴങ്ങളിൽ വേരുറപ്പിച്ച അത്ഭുതചെടി. ആ ചെടിയിൽ വിരിയുന്ന പൂക്കൾക്ക് ഓരോ കാലങ്ങളുണ്ട്. അതിൽ വിരിയുന്ന പൂക്കൾക്കും ചെടികൾക്കും ഒരേ പ്രായം. അതിൽ നിമിഷസ്വപ്നങ്ങൾ ദീർഘസ്വപ്‌നങ്ങൾ. ആ സ്വപ്‌നങ്ങൾ വെളിയേറ്റവും ഇറക്കവും ഉണ്ട്. സ്വപ്നങ്ങളും ദുഖങ്ങളും ആ വേലിയേറ്റത്തിലും ഇറക്കത്തിലും പങ്കാളികളാകുന്നു. രാവും പകലും പോലെ, നന്മയും തിന്മയും പോലെ, അകലവും അടുപ്പവും പോലെ എന്തിനേറെ ജീവന്റെ തുടിപ്പും മരണത്തിന്റെ തുടിപ്പും പോലെ. എല്ലാം ഒന്നിനൊന്നിനോട് ചേർന്നുനിൽക്കുന്നു. ആർക്കും വേർതിരിക്കാനാവാത്ത ജീവൻ മുതൽ മരണം വരെ വേർപിരിയാത്ത അഭേദ്യമായ എന്തെല്ലാമോ? നമ്മെ തൊടുന്നു നമ്മിൽ വസിക്കുന്നു നമ്മോടൊത്തു യാത്രചെയ്യുന്നു. നമ്മെ നാമായി ഒന്നു ചേർക്കുന്നു. ഞാനും നീയും നാമാകുന്ന സമൂഹവും എല്ലാം അറിയുന്നു, എന്നു നിനയ്ക്കുന്നു, എന്നാൽ നാം ഒന്നും അറിയുന്നില്ല."കാലത്തിന്റെ മാറ്റങ്ങൾ നമ്മെ അറിയിക്കുന്നു". സൃഷ്ടവിന്റെ മുൻപിൽ സൃഷ്ടി വെറും "പൂജ്യം "എന്ന്!

പ്രകൃതി

പ്രഭാത കാഴ്ചയിലേക്ക് എന്റെ മനസ്സിന്റെ ക്യാമറ കണ്ണുകൾ തുറന്നു,പ്രഭാതം അതിമനോഹരമായിരിക്കുന്നു. എല്ലാ ജീവജാലങ്ങളും തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു. വെള്ളിനൂലുകൾ പാകി സുന്ദരമായിരിക്കുന്ന ആകാശവിതാനത്തിൽ പക്ഷികൾ കൂട്ടം കൂട്ടമായി പറന്നു നീങ്ങികൊണ്ടിരിക്കുന്നു. ഓരോ പ്രഭാതത്തിലും അതൊരു അത്ഭുതകാഴ്ചയായി മനസിനെ തൊട്ടുണർത്തുന്നു. ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒറ്റക്കും ചെറുതും വലുതുംമായ കൂട്ടങ്ങളായി പക്ഷികൾ പറന്നുനീങ്ങുന്നു. അവരുടെ ഏകത്വം എന്റെ കണ്ണുകൾക്ക്‌ കൗതുകമായിമാറി. അവർ പറന്നുനീങ്ങുമ്പോൾ ഒരു വീഡിയോ കാഴ്ച്ചയിൽ എന്നപോലെ അവരുടെ രൂപഘടന വ്യത്യസമായികൊണ്ടിരിക്കുമ്പോഴും അവർ തങ്ങളുടെ ഗതാഗതപാതയിൽ കൃത്യത പാലിക്കുന്നു. അപ്പോൾ ഞാൻ ചിന്തിച്ചു എനിക്കും ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ!ഉടനെ ഞാൻ എന്റെ മനസിന്‌ രണ്ടു ചിറകുകൾ വച്ചു പറന്നുയർന്നു ഈ ഭൂമിയിലെ എല്ലായിടങ്ങളിലും യാത്രചെയ്തു. ചില ഇടങ്ങളിൽ രാവ്, ചില ഇടങ്ങളിൽ പകൽ, രാജ്യം രാജ്യങ്ങൾ വ്യത്യസ്തത, ദേശം ദേശങ്ങൾ വ്യത്യസ്‌തത, പെരുമാറ്റ രീതികളിൽ വ്യത്യസ്തത...... ഭൂമി, സൂര്യൻ, ചന്ദ്രൻ, അന്തരീക്ഷവിതാനം,മലനിരകൾ, കാനനചോലകൾ..