Posts

Showing posts from May, 2021

ഓർമ്മ

മനസ്സിന്റെ മണിചെപ്പിൽ ഒരായിരം കവിതകൾ വിരിഞ്ഞു. അത് ഓർമ്മയുടെ അടിത്തട്ടിൽ നിന്നും വിരിഞ്ഞ മലരായ് മണം പരത്തി. ആർക്കും തൊട്ടുനോക്കാൻ കഴിയാത്ത മനസ്സിന്റെ ആഴങ്ങളിൽ വേരുറപ്പിച്ച അത്ഭുതചെടി. ആ ചെടിയിൽ വിരിയുന്ന പൂക്കൾക്ക് ഓരോ കാലങ്ങളുണ്ട്. അതിൽ വിരിയുന്ന പൂക്കൾക്കും ചെടികൾക്കും ഒരേ പ്രായം. അതിൽ നിമിഷസ്വപ്നങ്ങൾ ദീർഘസ്വപ്‌നങ്ങൾ. ആ സ്വപ്‌നങ്ങൾ വെളിയേറ്റവും ഇറക്കവും ഉണ്ട്. സ്വപ്നങ്ങളും ദുഖങ്ങളും ആ വേലിയേറ്റത്തിലും ഇറക്കത്തിലും പങ്കാളികളാകുന്നു. രാവും പകലും പോലെ, നന്മയും തിന്മയും പോലെ, അകലവും അടുപ്പവും പോലെ എന്തിനേറെ ജീവന്റെ തുടിപ്പും മരണത്തിന്റെ തുടിപ്പും പോലെ. എല്ലാം ഒന്നിനൊന്നിനോട് ചേർന്നുനിൽക്കുന്നു. ആർക്കും വേർതിരിക്കാനാവാത്ത ജീവൻ മുതൽ മരണം വരെ വേർപിരിയാത്ത അഭേദ്യമായ എന്തെല്ലാമോ? നമ്മെ തൊടുന്നു നമ്മിൽ വസിക്കുന്നു നമ്മോടൊത്തു യാത്രചെയ്യുന്നു. നമ്മെ നാമായി ഒന്നു ചേർക്കുന്നു. ഞാനും നീയും നാമാകുന്ന സമൂഹവും എല്ലാം അറിയുന്നു, എന്നു നിനയ്ക്കുന്നു, എന്നാൽ നാം ഒന്നും അറിയുന്നില്ല."കാലത്തിന്റെ മാറ്റങ്ങൾ നമ്മെ അറിയിക്കുന്നു". സൃഷ്ടവിന്റെ മുൻപിൽ സൃഷ്ടി വെറും "പൂജ്യം "എന്ന്!