അനുഭവക്കുറിപ്പ് - എങ്ങനെ സ്നേഹിക്കാതിരിക്കും ❤️
എങ്ങനെ സ്നേഹിക്കാതിരിക്കും ഇന്നലെ കൂട്ടിവെച്ച കുറേ അധികം വേദനകളുമായി പ്രഭാതത്തില്‍ ഞാന്‍ ഉണര്‍ന്നു. ആ വേദനകളുമായി കുറച്ചു നിമിഷങ്ങള്‍ തള്ളി നീക്കി. എന്റെ മനസ്സിന്റെ ഭാരം കുറക്കുവാനും , ശരീരത്തിന്റെ ഉന്മേഷത്തിനായും തെരുവിലേക്ക് നടക്കാനിറങ്ങി. സാധാരണയില്‍ കവിഞ്ഞ ഒരു കാഴ്ചകളും തെരുവിലില്ലായിരുന്നു. തമിഴ് തെരുവിനെ അലങ്കരിച്ചുകൊണ്ടു പാതയുടെ ഇരുപുറങ്ങളിലും നില്ക്കുന്ന പച്ചപ്പശിമയാര്‍ന്ന വൃക്ഷങ്ങളും , ചെടികളും. ചുവപ്പും , മഞ്ഞയും , റോസ് നിറങ്ങളിലുമുള്ള പൂക്കളും , അങ്ങിങ്ങ് തന്റെ പ്രഭാവത്തെ വേറിട്ട് തെളിയിച്ചുകൊണ്ട് വെള്ളനിറ പൂക്കളും. പ്രഭാതത്തില്‍ നനുത്ത തലോടലുമായി എന്നെ ഇടതടവില്ലാതെ തഴുകികൊണ്ടിരുന്ന കുളിര്‍തെന്നല്‍. ആരും പറയാതെ , ആരുടെ അനുവാദത്തിനും കാത്തിരിക്കാതെ എല്ലാറ്റിനെയും - മനുഷ്യരെയും , പക്ഷികളെയും , മൃഗങ്ങളെയും , വൃക്ഷങ്ങളെയും , എന്തിനേറെ തെരുവില്‍ നിരനിരയായ് കിടക്കുന്ന വാഹനങ്ങളിലും - ഒരു പോലെ തന്റെ സ്വാന്തനം നല്കി പ്രഭാതത്തിന്റെ കുളിര്മയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് വീണ്ടും കടന്നു പോയിക്കൊണ്ടേയിരുന്നു. ഉടനെ എന്റെ മനസ്സിന്റെ ഭാരം കുറച്ചു കുറഞ്ഞതുപോലെ തോന്നി. ഈ അനുഭവം എന്റെ ചിന്ത