ചെറുകഥ - അനുഭവപാഠം

അനുഭവപാഠം

ഞാന്‍ ചിന്തിച്ചു, ഞാന്‍ ആരാണ്? എല്ലാവരെയും പോലെ ഒരുവള്‍. എല്ലാ മനുഷ്യരെയും പോലെ  ഒഴുക്കിനൊത്ത് നീന്തുന്നവള്‍. സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറുന്ന മനുഷ്യ ജീവിതം.

ഞാന്‍ ചിന്തിച്ചു, അവള്‍ ആരാണ്? എന്റെ ഉറ്റ കൂട്ടുകാരി അനിതയോ? അങ്ങനെയൊരു പേര് എന്റെ ഓര്‍മയില്‍ പോലും ഇല്ലല്ലോ? ഞാന്‍ ആരെക്കുറിച്ച് ചിന്തിക്കുന്നു. എന്റെ ചിന്തകള്‍ക്കിടയില്‍ അനിതയെ ഞാന്‍ എനിക്കഭിമുഖമായി നിറുത്തി. ഞാന്‍ ചോദിച്ചു നീ എന്നെ അറിയുമോ?

അപ്പോള്‍ അവള്‍ പറഞ്ഞു, നാലാം ക്ലാസ്സില്‍ ടീച്ചറിന്റെ അടി വാങ്ങിയപ്പോള്‍ നീ എങ്ങി എങ്ങി കരഞ്ഞപ്പോള്‍ എന്റെ അപ്പ എനിയ്ക്ക് വാങ്ങിതന്ന  മിഠായി  രണ്ടായി മുറിച്ചു പകുതി നിനക്ക് തന്നത് ഒഴുകുന്ന കണ്ണുനീര്‍ തുടച്ചുകൊണ്ട് നീ വാങ്ങി വായിലിട്ടു നുണഞ്ഞത് നീ മറന്നുവോ?

അവള്‍ ആ കഥ ഓര്‍മ്മപ്പെടുത്തുമ്പോള്‍ എന്റെ കണ്‍കോണുകളില്‍ കണ്ണുനീര്‍ത്തുള്ളി തളം കെട്ടി.

ഞാന്‍ ചിന്തിച്ചു, ആരോടാണ് ഞാന്‍ സംസാരിക്കുന്നത് ഇത്രയും ഹൃദയ സ്പര്‍ശിയായി?

ചിന്തകളും ഓര്‍മകളും കണ്ടുമുട്ടി സംസാരിച്ചതല്ലേ, മണ്ടി.

- ബ്ലെസ്സി.




Comments

Popular posts from this blog

ഓർമ്മ

ചെറുകഥ - സ്നേഹ ചങ്ങല 💞