കവിത - തിരിച്ചറിവ് 📷
തിരിച്ചറിവ്
തെങ്ങോലകള്‍ക്കിടയിലെ കാറ്റിന്‍ മര്‍മരം
അത്
പ്രകൃതിയിന്‍ മര്‍മരമെന്നു ഞാന്‍ തിരിച്ചറിഞ്ഞു
മരച്ചില്ലയിലെ കിളികളുടെ കളകളാരവം
ഞാന്‍
തിരിച്ചറിഞ്ഞു അവയുടെ ഹര്‍ഷാരവമെന്ന്
ഞാനങ്ങോട്ടും ഇങ്ങോട്ടും നടന്നു
ഞാനറിഞ്ഞു അത് മനുഷ്യന്റെ ചലനശേഷിയെന്ന്‍
ഞാനൊന്നു കണ്ണ് ചിമ്മി
എന്നില്‍ നിന്നും മിന്നി മറയുന്നു പ്രകൃതി ദൃശ്യങ്ങളെന്നു ഞാനറിയുന്നു
ഞാന്‍
എന്‍ കണ്ണുകളെ കൈയ്യാല്‍ മൂടി
എന്റെ
മനസ്സിലെ ചിത്രങ്ങളെ ഓര്‍ത്തു
ആരും
അറിയാത്ത എന്റെ മനസ്സിന്റെ
ക്യാമറയില്‍
പതിഞ്ഞ ചിത്രങ്ങള്‍
ആരുമറിയാതെ ഞാന്‍ എന്‍ ഹൃദയത്തില്‍
വീണ്ടും പതിപ്പിച്ച ഒരേ ഒരു ചിത്രം
കാറ്റിലാടി ഉലയുന്ന തെങ്ങോലകള്‍
പെട്ടെന്നു
ഞാന്‍ തിരിച്ചറിഞ്ഞു എന്റെ
കണ്ണുകളുടെ കാഴ്ച നഷ്ടമായിയെന്ന്‍
എന്റെ
ഹൃദയം വേദനയാല്‍ നിറഞ്ഞു
അവസാനമായി ആസ്വദിച്ച ചിത്രം
എന്റെ
ഹൃദയത്തിന്റെ കോണില്‍
എപ്പോഴും
ആസ്വദിക്കുന്ന ഓര്‍മയായി
ഞാനോര്‍ത്തുപോയി
നാളെ
ഈ ഞാനും
എന്റെ
പ്രിയപെട്ടവര്‍ക്കൊരു ഓര്‍മ മാത്രമാകുമെന്ന്‍.
- ബ്ലെസ്സി.
Comments
Post a Comment