പ്രകൃതി

പ്രഭാത കാഴ്ചയിലേക്ക് എന്റെ മനസ്സിന്റെ ക്യാമറ കണ്ണുകൾ തുറന്നു,പ്രഭാതം അതിമനോഹരമായിരിക്കുന്നു. എല്ലാ ജീവജാലങ്ങളും തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു. വെള്ളിനൂലുകൾ പാകി സുന്ദരമായിരിക്കുന്ന ആകാശവിതാനത്തിൽ പക്ഷികൾ കൂട്ടം കൂട്ടമായി പറന്നു നീങ്ങികൊണ്ടിരിക്കുന്നു. ഓരോ പ്രഭാതത്തിലും അതൊരു അത്ഭുതകാഴ്ചയായി മനസിനെ തൊട്ടുണർത്തുന്നു. ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒറ്റക്കും ചെറുതും വലുതുംമായ കൂട്ടങ്ങളായി പക്ഷികൾ പറന്നുനീങ്ങുന്നു. അവരുടെ ഏകത്വം എന്റെ കണ്ണുകൾക്ക്‌ കൗതുകമായിമാറി. അവർ പറന്നുനീങ്ങുമ്പോൾ ഒരു വീഡിയോ കാഴ്ച്ചയിൽ എന്നപോലെ അവരുടെ രൂപഘടന വ്യത്യസമായികൊണ്ടിരിക്കുമ്പോഴും അവർ തങ്ങളുടെ ഗതാഗതപാതയിൽ കൃത്യത പാലിക്കുന്നു. അപ്പോൾ ഞാൻ ചിന്തിച്ചു എനിക്കും ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ!ഉടനെ ഞാൻ എന്റെ മനസിന്‌ രണ്ടു ചിറകുകൾ വച്ചു പറന്നുയർന്നു ഈ ഭൂമിയിലെ എല്ലായിടങ്ങളിലും യാത്രചെയ്തു. ചില ഇടങ്ങളിൽ രാവ്, ചില ഇടങ്ങളിൽ പകൽ, രാജ്യം രാജ്യങ്ങൾ വ്യത്യസ്തത, ദേശം ദേശങ്ങൾ വ്യത്യസ്‌തത, പെരുമാറ്റ രീതികളിൽ വ്യത്യസ്തത...... ഭൂമി, സൂര്യൻ, ചന്ദ്രൻ, അന്തരീക്ഷവിതാനം,മലനിരകൾ, കാനനചോലകൾ.... എങ്ങനെയെല്ലാം വ്യത്യസ്‌തകൾ പകർന്നാലും പ്രകൃതി ഒന്നാണ്. കലാകാരന്റെ കരവിരുതിന്റെ പൂർണതയാണ് അവൾ! എല്ലം കൊണ്ടും സമ്പന്നയാണവൾ.

Comments

Popular posts from this blog

ഓർമ്മ

ചെറുകഥ - അനുഭവപാഠം

ചെറുകഥ - സ്നേഹ ചങ്ങല 💞