ചെറുകഥ - സ്നേഹ ചങ്ങല 💞


സ്നേഹ ചങ്ങല 



      ഞാന്‍ എങ്ങോട്ടോ നടന്നുകൊണ്ടേയിരുന്നു  എന്റെ നടത്തം വേഗത കൂടുതലോ കുറവോ എന്നൊന്നും എനിക്കറിയില്ല? ഞാന്‍ ചിന്തിച്ചു എങ്ങോട്ടുപോകുന്നു?, അറിയില്ല. എന്റെ കാലടികള്‍ക്ക്  എന്റെ ചിന്തകളുമായി യാതൊരു ബന്ധവും ഇല്ലായെന്ന് തോന്നി. രാത്രിയുടെ യാമങ്ങളില്‍   പതിയിരിക്കുന്ന - അക്രമങ്ങളിലേയ്ക്ക്  എന്റെ ചിന്തകള്‍ ഓടിമറഞ്ഞു. ഭയത്തോടുകൂടി ഞാന്‍ റോഡിനരികിലൂടെ അധിവേഗം നടന്നു. നിരത്തിലൂടെ   ഒഴുകി നീങ്ങിക്കൊണ്ടിരിക്കുന്ന വാഹനങ്ങളും, എന്നെ ശ്രദ്ധിക്കുന്നവരുടെ കണ്ണുകളും എന്നെ കൂടുതല്‍ ഭയപ്പെടുത്തി. അപ്പോഴും എന്റെ പ്രവര്‍ത്തനത്തിനും, ചിന്തയ്ക്കും, ആലോചനയ്ക്കും ഒരു ബന്ധവും ഇല്ലായെന്നുള്ളത് എന്നെ വീണ്ടും ഭയത്തിലേയ്ക്ക് നയിച്ചു. ഞാന്‍ തിരിച്ചറിഞ്ഞു എന്നെ നിയന്ത്രിക്കുവാന്‍ പറ്റാത്ത എന്റെ ശോചനീയാവസ്ഥ! പരസ്പരം ബന്ധമില്ലാത്ത എന്റെ അവസ്ഥകളെ നിയന്ത്രിക്കുവാന്‍ ഒന്‍പത്(9) വയസ്സുകാരി എന്റെ കൈകളില്‍ മുറുകെപ്പിടിചു. ഒരു സ്നേഹത്തിന്റെ നനുത്ത സ്പര്‍ശനം - അവള്‍ എന്നെ കരുതലോടെ, എന്റെ ഭവനത്തില്‍ എത്തിച്ചു. ഞാന്‍ സുരക്ഷിതയായതുപോലെ തോന്നി. മനുഷ്യ ഹൃദയങ്ങളെ കൂട്ടിയിണക്കുന്ന സ്നേഹത്തിന്റെ ചങ്ങലയില്‍ പ്രായമോ, ‌‍പക്വതയോ, അറിവോ, വിവേകമോ ഒന്നുമല്ല പ്രധാനം സ്നേഹം മാത്രം എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
                                                                         -         ബ്ലെസ്സി

Comments

Popular posts from this blog

ഓർമ്മ

ചെറുകഥ - അനുഭവപാഠം